ന്യൂ ഡൽഹി : ഭീകര സംഘടന ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ വിഭാഗവും, സംസ്ഥാന സുരക്ഷാ വിഭാഗവും നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് ഇത് വരെ 68 പേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിർ പറഞ്ഞു.
ലോകത്ത് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും, സംഘടനയിലേക്ക് ആകര്‍ഷിക്കാനും ഐഎസ് നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അന്വേഷണവിഭാഗത്തിന്റെ സൂക്ഷമ നിരീക്ഷണത്തിലാണെന്നും, യുവാക്കളെ തെറ്റിലേക്ക് നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആഹിര്‍ പറഞ്ഞു.
അറസ്റ്റിലായ 68 പേരിൽ 11 വീതം പേര്‍ മഹാരാഷ്ട്രയില്‍ നിന്നും, തെലുങ്കാനയില്‍ നിന്നുമാണ് പിടിയിലായതെന്നും ആഹിര്‍ പറഞ്ഞു. കർണാടകയിൽ നിന്നും 7ഉം, ഉത്തരാഖണ്ഡില്‍ നിന്നും 4ഉം, കേരളത്തില്‍ നിന്ന് 6 പേരെയുമാണ് ഇത് വരെ പിടികൂടിയത്. ഉത്തര്‍ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് 2 ഉം ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ വീതവും പിടിയിലായി
Post Your Comments