ന്യൂ ഡൽഹി : പട്യാല ഹൗസ് കോടതിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ കോടതിയലക്ഷ്യ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രേഖകളിലില്ലാത്ത ഒരു പിന്തുണയും നൽകാൻ കോടതിക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ സുപ്രീംകോടതി സംരക്ഷിക്കേണ്ടതുണ്ടെന്ന് കെജ് രിവാളിനെ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ റാം ജെത് മലാനി വാദിച്ചു. ഒരു രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാൻ പൊതുജനത്തിന് സാധിക്കില്ലേ എന്നും ജെത് മലാനി കോടതിയോട് ചോദിച്ചു.
1999-2013 കാലയളവില്‍ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) അധ്യക്ഷനായിരുന്ന കാലത്ത് നടന്ന പണം തിരിമറിയിലും അപഹരണത്തിലും ജെയ്റ്റ്ലിക്ക് പങ്കുണ്ടെനന്നായിരുന്നു എ എ പിയുടെ ആരോപണം. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് ഉന്നയിച്ചു 10 കോടി രൂപ മാന നഷ്ടം ആവശ്യപ്പെട്ട് അരുൺ ജെയ്റ്റ്ലി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവര്‍ക്കെതിരെയാണ് ഹർജി നൽകിയത്.
എ.എ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് അരുൺ ജെയ്റ്റിലിക്കെതിരെ ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത്.
Post Your Comments