കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനുപിന്നാലെ വന്‍ തിരിച്ചടി നേരിട്ടത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണ്. സാധാരണക്കാരനെ പിഴിയുന്ന മുത്തൂറ്റ്, മണപ്പുറം ഉള്‍പ്പെടെയുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സഹകരണ ബാങ്കുകളെ പോലെ ഇവര്‍ക്കും 24,000 രൂപ മാത്രമാണ് വാണിജ്യ ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവുക.
നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ടാല്‍ ഈ സ്ഥാപനങ്ങള്‍ നിലംപൊത്തുമെന്നുറപ്പ്. ഉയര്‍ന്ന പലിശ ലഭിക്കുമെന്നതിനാല്‍ കള്ളപ്പണക്കാരില്‍ നല്ലൊരു പങ്കും ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്കും ഷെയര്‍ മാര്‍ക്കറ്റുകളിലേക്കും റിയല്‍ എസ്‌റ്റേറ്റിലേക്കുമാണ് ഇത്തരം കള്ളപ്പണം ഒഴുകിയത്.
ഇനി ഇത്തരം നടപടികളൊന്നും നടക്കില്ല. വാണിജ്യ ബാങ്കുകളിലുള്ള ഇവരുടെ നിക്ഷേപം പിന്‍വലിക്കാനും ഇവര്‍ക്ക് കഴിയില്ല. ഇവിടങ്ങളില്‍ നിന്ന് വേഗത്തില്‍ ലോണ്‍ ലഭിക്കുമെന്നതിനാല്‍ പലരും ഇവരുടെ ചതിക്കുഴിയില്‍ വീണു പോയിട്ടുണ്ട്. ഉയര്‍ന്ന പലിശ ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പലരും ബുദ്ധിമുട്ടുന്നു. പഴയ നോട്ടുകള്‍ ഇവര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്തത് ഇടപാടുകാരെയും സ്ഥാപനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.
Post Your Comments