ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പാറ്റ. ഷിക്കാഗോയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചത്. രാഹുല്‍ രഘുവന്‍ശി എന്നയാളാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യ ക്ഷമാപണം നടത്തുകയായിരുന്നു. സംഭവം ഗൗരവമായിട്ടാണ് എയര്‍ ഇന്ത്യ കാണുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും എയര്‍ലൈന്‍ സീനിയര്‍ മാനേജര്‍ ധനഞ്ജയ് കുമാര്‍ വ്യക്തമാക്കി.
പാറ്റയുടെ ചിത്രമുള്‍പ്പെടെ യാത്രക്കാരന് ട്വീറ്റ് ചെയ്തതോടെ സംഭവത്തില്‍ ക്ഷമാപണവുമായി എയര്‍ ഇന്ത്യ അധികൃതര്‍ രംഗത്തെത്തി. വിമാന അധികൃതര്‍ ഭക്ഷണം ഒരുക്കി നല്ക്കുന്ന കരാര്‍ സ്ഥാപനത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും ന്യൂഡല്‍ഹി വഴി ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന എഐ 127 നമ്പര്‍ വിമാനത്തില്‍ നിന്നു ലഭിച്ച ഭക്ഷണത്തിലാണു പാറ്റയെ കണ്ടെത്തിയത്.
Post Your Comments