തിരുവനന്തപുരം: പണം മാറാന്‍ എത്തുന്നവരുടെ കയ്യില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ മഷിയല്ല കൂടുതല്‍ നോട്ടുകളാണ് വേണ്ടത്. മണിക്കൂറുകളോളം ക്യൂ നിന്നാലെ തുക മാറി കിട്ടുകയുള്ളൂ. ആ സാധുക്കളെയെല്ലാം കള്ളപ്പണക്കാരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ കുഴപ്പത്തിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് കള്ളപ്പണക്കാരല്ല, പാവപ്പെട്ട ജനങ്ങളാണ്. അവരെ വീണ്ടും അപമാനിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നോട്ട് മാറ്റൽ നിലവിൽ വന്നിട്ട് ഒരാഴ്ചയായെങ്കിലും ജനങ്ങളുടെ പ്രശ്നത്തിന് അയവു വന്നിട്ടില്ല. നഗരപ്രദേശിങ്ങളെക്കാൾ ഗ്രാമപ്രദേശത്താണ് കൂടുതൽ പ്രശ്നങ്ങൾ. ഗ്രാമപ്രദേശനങ്ങളിലെ എ ടി എം പലതും പ്രവർത്തിക്കുന്നില്ല. കിലോമീറ്ററുകളുടെ ചുറ്റളവില്‍ ഒന്നോ രണ്ടോ ബാങ്കുകളേ ഉള്ളൂ. അവിടെ താങ്ങാനാവാത്ത ജനത്തിരക്കുമാണ്. സഹകരണ ബാങ്കുകളാണ് ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ വഴി മാറ്റാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നോട്ട് മാറ്റുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം.
Post Your Comments