പത്തനംതിട്ട: കാത്തിരിപ്പിനൊടുവിൽ സർക്കാർ വാക്ക് പാലിച്ചു.ആറന്മുള പുഞ്ചയിൽ ഇന്ന് മുഖ്യമന്ത്രി വിത്തിറക്കി.രാവിലെ 11ന് എഞ്ചിനിയറിംഗ് കോളേജിന് സമീപത്തുള്ള പാടത്താണ് മുഖ്യമന്ത്രി വിത്തിറക്കിയത്.ആറന്മുള പുഞ്ചയില്‍ കൃഷി ഇറക്കുക എന്നത് പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലെ തീരുമാനമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.
പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്. കൃഷിമന്ത്രി നേരിട്ട്ആറന്മുളയിലെത്തി നിലമൊരുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.മേല്‍നോട്ടം വഹിക്കാനായി സ്പെഷ്യല്‍ ഓഫീസറിനെയും നിയമിച്ചിരുന്നു.ഇതോടെ തുടര്‍ച്ചയായി വിമാനത്താവള പദ്ധതി പ്രദേശത്ത് പൂര്‍ണ്ണമായും കൃഷിയിറക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കൃഷിവകുപ്പ് പറയുന്നത്.
നിലവില്‍ കര്‍ഷകരുടെ കൈയ്യിലുള്ള നിലങ്ങളിലായിരിക്കും ആദ്യം നെല്‍കൃഷി ചെയ്യുന്നത്.ഇതോടെ വിമാനം കാത്തിരുന്ന പാടത്ത് വിത്തിറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാർഥ്യമായിരിക്കുകയാണ്.
Post Your Comments