ന്യൂഡൽഹി:ഇന്ത്യ ജപ്പാൻ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ജപ്പാൻ സന്ദർശിക്കാനൊരുങ്ങുന്നു.ഇന്ത്യക്കും ജപ്പാനുമിടയിലെ സാമ്പത്തിക പ്രതിരോധ രംഗത്തെ ബന്ധം മെച്ചപെടുത്തുന്നതിനൊപ്പം ആണവ കരാറിലും ഇരു രാജ്യങ്ങളും സന്ദര്‍ശത്തിനിടയില്‍ ധാരണയിലെത്തുമെന്നാണ് സൂചന.
ജപ്പാന് സാങ്കേതികതവിദ്യ ഇന്ത്യയിലെ ആണവ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍ സഹായകരമാവുന്ന വിധത്തിലായിരിക്കും ജപ്പാനുമായുള്ള ഇന്ത്യയുടെ ആണവ കരാർ.കരാര്‍ നടപ്പിലാവുന്നതിലൂടെ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായിടുള്ള ജപ്പാന്റെ ആദ്യ ആണവ കരാറായിരിക്കും ഇന്ത്യയുമായി നടപ്പില്‍ വരിക.കുടാതെ ചൈനാക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇരു രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി ചര്‍ച്ച നടത്തും.പുതിയ ശാക്തിക ചേരികള്‍ രൂപപെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപെടുത്താന്‍ നരേന്ദ്രമോദിയുടെ ജപ്പാന് സന്ദര്‍ശനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന് ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കൊയ്ച്ചി ഹഗ്യൂദ പറയുകയുണ്ടായി.കൂടാതെ ഇരു രാജ്യങ്ങളുടെ സേനകളുടെ സംയുക്ത നാവിക അഭ്യാസം നടത്തുന്നതിനുള്ള ചർച്ചകളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കാരണമാകും എന്നാണ് വിലയിരുത്തൽ.ഇന്ത്യ പാക് പ്രശ്നത്തിൽ ചൈനയുടെ പിന്തുണ പാകിസ്ഥാനായതിനാൽ പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം ചൈനക്ക് സംശയത്തോടെയല്ലാതെ നോക്കി കാണാൻ കഴിയില്ലായെന്നതും പ്രസക്തമാണ്.
Post Your Comments