KeralaNews

മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന ആവശ്യവുമായി മദ്ധ്യവയസ്കന്‍റെ സ്വയം തീകൊളുത്തല്‍ ശ്രമം!

തൃശൂർ:മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കളക്ടറേറ്റ് വളപ്പിലെ മരത്തില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി.ചാലക്കുടി സ്വദേശി മാത്യു വടശ്ശേരിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.രാവിലെ 11 മണിയോടെയാണ് മാത്യു കളക്ടറേറ്റ് വളപ്പിലെ മരത്തില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും അതിനുത്തരവാദിയായ മുഖ്യമന്ത്രി രാജിവെക്കണമെന്നുമായിരുന്നു മാത്യുവിന്റെ ആവശ്യം.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നായിരുന്നു ഭീഷണി. പോലീസും ഫയർഫോഴ്‌സുമെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ മാത്യു മരത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരിന്നു.മാത്യുവിന്റെ സാഹസം കാണാൻ നിരവധി ആളുകളും തടിച്ചുകൂടിയിരുന്നു.തുടർന്ന് ഇദ്ദേഹം ബാഗിലെ കുപ്പിയില്‍ നിന്നും പെട്രോള്‍ ശരീരത്തിലൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു .ഈ സാഹചര്യത്തിൽ ഫയര്‍ഫോഴ്‌സ് മാത്യുവിന് നേരെ വെള്ളം ചീറ്റി.ഇതോടെ മാത്യു താഴെ ഫയർഫോഴ്‌സ് വിരിച്ചിരുന്ന വലയിലേക്ക് വീഴുകയായിരുന്നു.തുടർന്ന് പോലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കടപ്പാട് റിപ്പോർട്ടർ ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button