NewsIndia

പാകിസ്ഥാനെ പൂര്‍ണമായും വരുതിയിലാക്കുന്ന ഇന്ത്യയുടെ പുതിയ ബ്രഹ്മാസ്ത്രം

ന്യൂഡൽഹി: പാക്കിസ്ഥാനെ പരിധിയിലാക്കാൻ സാധിക്കുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ റഷ്യയുടെ സഹായത്തോടെ വികസിപ്പിക്കാനാണ് നീക്കം. 300 കിലോമീറ്റർ ആണ് ബ്രഹ്മോസിന്റെ നിലവിലെ റേഞ്ച്. പാക്കിസ്ഥാനെ മുഴുവനായി പ്രഹരപരിധിയിൽ കൊണ്ടുവരാൻ ഇതിനു സാധിക്കും. ഈ സാഹചര്യത്തിലാണ് പുതുതലമുറ ബ്രഹ്മോസിനായി ഇന്ത്യ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.

പാക്കിസ്ഥാനിലെ പല മേഖലകളെയും ലക്ഷ്യമിടുമ്പോൾ കൂടുതൽ ദൂരപരിധിയും കൃത്യതയുമുള്ള മിസൈൽ അത്യാവശ്യമാണ്. ഇന്ത്യയുടെ കൈവശം ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകളുണ്ട്. പക്ഷേ, ബാലസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമ്മിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി ഭേദിക്കാൻ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾക്ക് സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല. പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ബ്രഹ്മോസ് മിസൈലുകളെ ഉപയോഗിക്കാവുന്നതാണ്. ഗോവയിൽ ഇന്ത്യ–റഷ്യ ഉഭയകക്ഷി ചർച്ചയ്ക്കിടെ ഒപ്പുവച്ച പ്രതിരോധ കരാറുകളിലും അന്തർവാഹിനികളിൽ നിന്നും പോർവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന ഹൃസ്വ, മധ്യദൂര മിസൈലുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button