മുംബൈ : യാത്രാവേളയില്‍ ലഗേജുകള്‍ വലിച്ചു കൊണ്ടു നടന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ട്രാവല്‍മേറ്റ് എന്ന സ്വയം ചലിക്കുന്ന സ്യൂട്ട് കേസ് ആണിത്. റോബോട്ടിക് സാങ്കേതികത ഉപയോഗിക്കുന്ന ഇതിന് 11 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിവുണ്ട്. ട്രാവല്‍മേറ്റ് റോബോട്ടിക്സ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. 399 ഡോളര്‍ (ഏകദേശം 26,000 രൂപ) നല്കി ഇത് സ്വന്തമാക്കാം.
സാധാരണ സ്യൂട്ട്കേസുകള്‍ പോലെ ഉയര്‍ത്തിയും തിരശ്ചീനമായും ഇത് വെയ്ക്കാം. ഉടമ നടക്കുന്നതിനൊപ്പം ദിശ കണ്ടെത്തി സ്വയം എത്തുന്ന ഈ സ്യൂട്ട് കേസിന് മറ്റു ബാഗുകളെയും വഹിക്കാന്‍ കഴിയും. ജിപിഎസ് സംവിധാനമാണ് ദിശ നിര്‍ണയിക്കാന്‍ ഇതിനെ സഹായിക്കുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന യുഎസ്ബി പോര്‍ട്ടുകള്‍ ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.
Post Your Comments