KeralaNews

വിവാഹം ഉറപ്പിച്ച മകളെ കാണാനില്ല: കുടുംബം ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊച്ചി : മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മാതാപിതാക്കളും മകളും മരിച്ചു.
കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്തു താമസിക്കുന്ന ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്‍ (50), ഭാര്യ സുജാത (45), മകള്‍ ശ്രീലക്ഷ്മി (23) എന്നിവരാണു മരിച്ചതെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മൂത്ത മകള്‍ ജ്യോതിലക്ഷ്മിയെ (25) കാണാനില്ല. മൂത്ത മകള്‍ ജ്യോതി ലക്ഷ്മിയുടെ വിവാഹം ഏതാണ്ട് തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 30 ന് വിവാഹ നിശ്ചയം നടത്താനും ധാരണയായിരുന്നു. ജ്യോതി ലക്ഷ്മി ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. അവിടെയുള്ള ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ രണ്ട് ദിവസമായി ജ്യോതിലക്ഷ്മിയെ കാണാനില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ആത്മഹത്യയാകാനാണ് സാധ്യത എന്നാണ് കരുതുന്നത്. മൂത്തമകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്തോടെ കൊച്ചുവേളി ഗുവാഹത്തി ട്രെയിനാണു തട്ടിയത്. റെയില്‍വേ സ്റ്റേഷനു സമീപം ആയിരുന്നു അപകടം. നാലു വര്‍ഷം മുന്‍പാണു സച്ചിദാനന്ദനും കുടുംബവും വെള്ളൂരിലെ ഇറുമ്പയത്തേക്കു താമസം മാറ്റിയത്. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ഇവരുടെ മരണം ആത്മഹത്യയാകാമെന്ന സംശയം പോലീസിനുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കൂ. ഇതിന് മൂത്തമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എങ്കില്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥകാരണം ബോധ്യമാകു.

shortlink

Related Articles

Post Your Comments

Related Articles


Back to top button