KeralaNews

യുവതിയുടേയും മകളുടെയും അശ്ലീല ചിത്രങ്ങൾ ഫേസ്ബുക്കിൽ: പ്രതികളെ യുവതി സാഹസികമായി പിടികൂടി

പത്തനംതിട്ട:അശ്ലീല ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചയാളെ യുവതി സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.തന്റെയും മകളുടെയും അശ്ലീല ചിത്രം പ്രചരിപ്പിച്ചതിനെതിരെ യുവതി പോലീസിൽ പരാതിനൽകിയിരിന്നു.എന്നാൽ അതിൽ ഫലം കാണാത്തതിനാൽ യുവതി തന്നെ നേരിട്ടിറങ്ങി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടെ സാഹസത്തിൽ കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയും സുഹൃത്തുക്കളുമാണ്.വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ യുവതി പിന്തുടർന്ന് യാത്രാമദ്ധ്യേ തടയുകയും തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയുമായിരിന്നു.വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രതി കോട്ടയത്തെ ഒരു ഗസ്റ്ഹൗസിൽ ഉണ്ടെന്നറിഞ്ഞ് യുവതി പ്രതികളെ തേടി അവിടെ എത്തുകയായിരുന്നു.എന്നാൽ പ്രതികൾ ഈ സമയം അവിടെനിന്നും പത്തനംതിട്ടയിലേക്ക് പോയിരുന്നു.തുടർന്ന് പത്തനംതിട്ടയിലെത്തിയ യുവതി അവിടെവച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതി ഷൈജു സുകുമാരനെതിരെ മറ്റൊരു യുവതിയും കോഴഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഈ യുവതി ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button