കണ്ണൂര്‍● കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി.എമ്മിന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്കി ആര്.എസ്.എസ്. ഗാന്ധിയന്‍ മാര്‍ഗത്തില്‍ എല്ലാം സഹിക്കുന്ന പ്രസ്ഥാനമല്ല ആര്.എസ്.എസ് എന്നും വഴിവിട്ടരീതിയിലേക്ക് മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും ആര്.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി പറഞ്ഞു.
പിണറായി ഭരണത്തില്‍ സി.പി.ഐ.എം അക്രമം അഴിച്ച് വിടുന്നുവെന്ന് ആരോപിച്ച ഗോപാലന്‍കുട്ടി കണ്ണൂരില്‍ ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും ഗോപാലന്‍കുട്ടി പറഞ്ഞു. പോലീസുകാരില്‍ നിന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദം മൂലം ആക്രമിക്കപ്പെട്ടവര്‍ക്ക് നേരെ കേസെടുക്കുന്ന സ്ഥിതിയാണ്. ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കണമെന്ന് കരുതി പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. ആത്മരക്ഷയെന്നത് ഏതൊരു ജീവിയുടെയും സഹജമായ സ്വഭാവമാണ്. അത്തരമൊരു ചെറുത്ത് നില്‍പ്പാണ് കണ്ണൂരില്‍ നടക്കുന്നതെന്നും ഗോപാലന്‍കുട്ടി പറഞ്ഞു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments