ന്യൂഡല്‍ഹി: മുത്തലാക്കിനെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന നിലപാട് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒഴിച്ചുകൂടാനാകാത്ത ഒരു മതാചാരമായി മുത്തലാക്കിനെ കാണാനാകില്ല എന്ന് അഭിപ്രായപ്പെട്ടു.
“ലിംഗ സമത്വവും, സ്ത്രീകളുടെ ആത്മാഭിമാന സംരക്ഷണവും വിട്ടുവീഴ്ചയില്ലാത്ത കാര്യങ്ങളാണ്. അതില്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യുക സാദ്ധ്യമല്ല,” സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗവണ്മെന്‍റ് വ്യക്തമാക്കി.
“ഒരു സ്ത്രീ പിന്തുടരുന്ന മതം ഏതെന്ന പരിഗണന കൂടാതെ, ഒരു സ്വതന്ത്രവ്യക്തി എന്ന നിലയില്‍ അവള്‍ക്കുള്ള അവകാശങ്ങളേയും അഭിലാഷങ്ങളേയും തടസ്സപ്പെടുത്താന്‍ മതാചാരങ്ങള്‍ക്ക് യാതൊരുവിധ അവകാശങ്ങളുമില്ല,” ഗവണ്മെന്‍റ് പറഞ്ഞു.
മുത്തലാക്ക് ഒരു വ്യക്തിനിയമം ആണെന്നും അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രത്തിന് അവകാശമില്ല എന്നുമായിരുന്നു മുസ്ലീം ലോ ബോര്‍ഡിന്‍റെ അവകാശവാദം.
Post Your Comments