NewsIndia

ഇന്ത്യക്ക്‌മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ വീമ്പിളക്കലിന് ഇന്ത്യയുടെ ചുട്ട മറുപടി

ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ ആണവായുധം പ്രയോഗിയ്ക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിപ്പെടുത്തലിന് ഇന്ത്യയുടെ ചുട്ട മറുപടി. ആറ്റംബോബ് കാട്ടി ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്തുന്ന പാകിസ്ഥാനെതിരേ ഇന്ത്യ ഇതേ ആയുധം പ്രയോഗിച്ചാല്‍ അവര്‍ മാപ്പില്‍ നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ബി.ജെ.പി. 120 കോടി ജനതയ്ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കശ്മീരിലും ഡല്‍ഹിയിലും ത്രിവര്‍ണ്ണ പതാക പാറി തന്നെ നില്‍ക്കുമെന്നും പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ ശല്യമുണ്ടാക്കിയാല്‍ ഇസ്ലാമാബാദില്‍ സൈന്യം ഇന്ത്യന്‍ പതാക പാറിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. നിയന്ത്രണ രേഖയിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ആഗ്രയിലെയും ലക്‌നൗവ്വിലെയും ആദരിക്കല്‍ ചടങ്ങിലായിരുന്നു പരീക്കര്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്റെ അണ്വായുധ ഭീഷണിയെ ഇന്ത്യ ആറ്റം ബോംബ് കൊണ്ടായിരിക്കും തിരിച്ചടിക്കുക എന്നും പാകിസ്ഥാന്‍ ഈ രീതിയിലാണ് നീങ്ങുന്നതെങ്കില്‍ ഇസ്ലാമാബാദില്‍ ത്രിവര്‍ണ്ണ പതാക പാറിക്കാന്‍ തയ്യാറാകാനും പറഞ്ഞു. വന്‍കിട ശക്തികള്‍ മാത്രം നടത്താറുള്ള തരം മിന്നല്‍ ആക്രമണം ആള്‍നാശം തീരെ വരാതെ നൂറ് ശതമാനം വിജയത്തോടെയാണ് ഇന്ത്യ നടത്തിയത്. ഇത്തരം നീക്കങ്ങളുടെ പേരില്‍ താന്‍ അഭിമാനിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ച സൈനികരെ ആദരിക്കുന്നു. എന്നാല്‍ ജീവന്‍ നഷ്ടമാകുന്ന എതിരാളികളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ശത്രുക്കളെ കൊല്ലരുതെന്നും നിര്‍വീര്യരാക്കുകയേ ചെയ്യാവൂ എന്ന സൈനികരോട് പറയാറുണ്ടെന്നും പറഞ്ഞു.

ഇന്ത്യ ആറ്റംബോംബ് പ്രയോഗിച്ചാല്‍ പാകിസ്താന്‍ എന്ന രാജ്യം ഭൂഗോളത്തിലെ ഇല്ലാതാകുമെന്ന് മുന്‍ ബിജെപി എം.എല്‍.എ കേശവ് മെഹ്‌റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button