NewsIndiaInternational

വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുന്നു

കോഴിക്കോട് : സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുളള സംഘങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ നിന്നും ഐ.എസ് കേന്ദ്രങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവരെക്കുറിച്ചുളള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നും 21 പേരെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
എന്നാല്‍ എന്‍.ഐ.എ അന്വേഷിക്കുന്ന കേസ്സില്‍ 3 മാസം പിന്നിട്ടിട്ടും  കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.

കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ നിന്നും ഐ.എസ് ബന്ധമുളളവരെ പിടികൂടിയ സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കാര്യക്ഷമമാകണമെന്ന അഭിപ്രായം ശക്തമായിരിക്കുകയാണ്. സംഘങ്ങള്‍ക്ക് രാജ്യം വിടാന്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത ബീഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനെ പിടികൂടാനായി എന്നതു മാത്രമാണ് കേസ്സിലെ ആകെയുളള പുരോഗതി.

അതേസമയം കേസ്സ് എന്‍.ഐ.എക്ക് കൈമാറിയതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന മട്ടാണ് കേരള പോലീസിന്.
അന്വേഷണ സംഘത്തെ വെല്ലുവിളിച്ചുകൊണ്ട് കാണാതായവരുടെ സന്ദേശങ്ങള്‍ ഇപ്പോഴും ബന്ധുക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

shortlink

Post Your Comments


Back to top button