KeralaNews

സൗമ്യ വധക്കേസിൽ പുതിയ വാതില്‍ തുറന്നിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി.സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.ഇന്നാണ് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുടെ അഭിഭാഷകനും ഈ കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് കോടതി മുമ്പാകെ ആവശ്യപ്പെട്ടത്.കൊലപാതക കുറ്റം ഒഴിവാക്കിയ കോടതിയുടെ കണ്ടെത്തലിൽ പിഴവുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞിരുന്നു.ഇതേ തുടർന്ന് തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.

ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തെന്നു വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഒഴിവാക്കി ശിക്ഷ വിധിച്ചത്.പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും കോടതി വ്യക്തമാക്കുകയായിരുന്നു.എന്നാൽ സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും സംശയത്തിന്റെ ആനുകൂല്യം ഗോവിന്ദച്ചാമിക്ക് നല്‍കിയ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും പുന: പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും ചൂണ്ടി കാട്ടിയിരുന്നു.ഇക്കാര്യങ്ങളെല്ലാം കോടതിയുടെ മുന്നിൽ ശക്തമായി ഉന്നയിക്കാനുള്ള അവസരമാണ് സംസ്ഥാനസര്‍ക്കാരിനും സൗമ്യയുടെ അമ്മയ്ക്കും ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button