തിരുവനന്തപുരം : ഐഎസ് കേരള ഘടകത്തിന് പ്രേരണയായത് സാക്കിർ നായിക്കെന്ന് വെളിപ്പെടുത്തൽ.ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ സ്വാധീനവും സാക്കിർ നായിക്കിന്റെ പ്രഭാഷണവും ഐഎസ് കേരള ഘടകത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായവർ വ്യക്തമാക്കിയതായി എൻ ഐ എ വെളിപ്പെടുത്തുകയുണ്ടായി.
ഐഎസിന്റെ കേരള ഘടകം അൻസാർ ഉൾ ഖലിഫയുടെ നേതാവ് മൻസീദ് എന്ന ഒമർ അൽ ഹിന്ദിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് സാക്കിർ നായിക്കുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്. സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ഫേസ് ബുക്ക് പോസ്റ്റുകളുമാണ് ഐഎസിലേക്ക് ചേരാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായവർ പറഞ്ഞതായി എൻ ഐ എ വൃത്തങ്ങൾ വ്യക്തമാക്കി.കൂടാതെ മൻസീദ് 12 വര്‍ഷത്തോളമായി പോപ്പുലർ ഫ്രണ്ടിന്റെ ഇന്റലിജൻസ് വിഭാഗത്തിനായി പ്രവർത്തിച്ചുവെന്നും ആർഎസ്എസിന്റയും മറ്റു സംഘടനകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയായിരുന്നു പ്രധാനമായും മൻസീദ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ആർ.എസ്.എസിന്റെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങായിരുന്നു മൻസീദിന്റെ പ്രധാന ചുമതല.ഐഎസിന്റെ കേരള ഘടകമായ അൻസാറുൾ ഖലീഫയും ആർ എസ് എസിനെതിരായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.ആർ.എസ്.എസിനെതിരായ പ്രചാരണങ്ങൾ ഇവരുടെ ഫേസ്ബുക്ക് പേജിൽ സജീവമായിരുന്നു.കേരളത്തിലെ ആർ.എസ്.എസ് നേതാക്കളെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി നേരത്തെ എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിൽ നിന്നാണ് എൻ ഐ എ ക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
ഐഎസിന്റെ അഫ്ഗാൻ ഘടകത്തിന്റെ നേതാക്കളിൽ ഒരാളായ അബു ഐഷയാണ് ഇവർക്ക് ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നതിനും തുടർന്നുള്ള പ്രവർത്തനത്തിനുമുള്ള സഹായം നൽകി വന്നിരുന്നതെന്നും കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയ 21പേരെ കണ്ടതായി അബു ഐഷ പറഞ്ഞിട്ടുണ്ടെന്നും മൻസീദ് എൻ ഐ എ ക്ക് മൊഴി നൽകിയിട്ടുണ്ട്.ഫിലിപ്പീൻസ് സ്വദേശിയായ യുവതിയെ വിവാഹം ചെയ്തതിന് പോപ്പുലർ ഫ്രണ്ടിൽ നിന്നും മൻസീദിനെ പുറത്താക്കിയിരുന്നു. അതിന് ശേഷം എട്ടു വര്‍ഷങ്ങള്‍ക്ക് മുൻപ് മൻസീദ് ഖത്തറിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ 18 മാസങ്ങളോളമായിട്ടു ഇന്റർനെറ്റ് വഴി ഐഎസ് അനുകൂല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരികയായിരുന്നു.
Post Your Comments