ന്യൂഡല്‍ഹി: ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും തെളിവു വേണമെന്നും പറയുന്നവര്‍ക്കെതിരെ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത് രംഗത്ത്. നിങ്ങള്‍ സ്വന്തം സൈന്യത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കുഴപ്പമാണെന്ന് ചേതന്‍ ഭഗത് പറയുന്നു.
വീഡിയോ ചാനലിലൂടെ പുറത്തുവിടാന്‍ ആവശ്യപ്പെടുന്നവരോട് ചേതന്‍ ഭഗത് പറഞ്ഞതിങ്ങനെ. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ ഐപിഎല്‍ മത്സരമോ അല്ലെന്ന് ചേതന്‍ പറഞ്ഞു. ഇപ്പോഴും സ്വബോധമില്ലാത്ത ശബ്ദങ്ങള്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം. ജനങ്ങള്‍ പ്രസക്ത ഭാഗങ്ങള്‍ കണ്ട് കമന്റിടാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു ഐപിഎല്‍ മത്സരമല്ല. മറ്റൊരു ട്വീറ്റില്‍ ചേതന്‍ കുറിച്ചു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇന്ത്യന്‍ സൈന്യത്തെ ചോദ്യം ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇത് രാജ്യത്തെ വേദനിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments