ഡൽഹി: റിയലന്‍സിന്റെ ജിയോ നല്‍കുന്ന അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ട്രായിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നതെന്ന് കണ്ടെത്തല്‍. ജിയോയുടെ പ്രചരണത്തിനായി അവതരിപ്പിച്ച ഓഫറുകളാണ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുള്ളത്.
ട്രായിയെ പ്രമുഖ ടെലികോം സേവന ദാതാക്കള്‍ പരാതിയുമായി സമീപിച്ചതോടെ ട്രായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലാണ് ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്. റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി കമ്പനി അവതരിപ്പിച്ച അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, ഡാറ്റാ ഓഫറുകള്‍ ചട്ടം ലംഘിച്ചുവെന്നാണ് ട്രായ് കണ്ടെത്തിയിട്ടുള്ളത്.
Post Your Comments