ന്യൂഡൽഹി:ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാജ്യാന്തര അതിർത്തി അടയ്ക്കാൻ കേന്ദ്ര നീക്കം.2,300 കിലോമീറ്റർ നീളമുള്ള അതിർത്തി അടയ്ക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.ഇതിന്റെ ഭാഗമായി ഒന്നോ രണ്ടോ ചെക്പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം.ഇതുസംബന്ധിച്ചു ചർച്ച നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജയ്സാൽമേറിൽ യോഗം വിളിച്ചു.ജമ്മുകാശ്മീർ ,പഞ്ചാബ്,രാജസ്ഥാൻ ,ഗുജറാത്ത് സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായാണ് ചർച്ച നടത്തുക
പാക്കിസ്ഥാനെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ പ്രധാനം വാഗ – അത്താരി മേഖലയിലെ ചെക്പോയിന്റാണ്. ഉറി – സലാംബാദ്, പൂഞ്ച് – റാവൽകോട്ട് എന്നിവിടങ്ങളിലാണ് നിലവിൽ നിയന്ത്രണരേഖയോടു ചേർന്ന് വ്യാപാര ചെക്പോയിന്റുകളുള്ളത്.ചെക്പോയിന്റുകൾ കുറയ്ക്കുന്നതോടെ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തിൽ കുറവുവരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.രാജ്യാന്തര അതിർത്തിയിൽ സിസിടിവി ക്യാമറകൾ, റഡാറുകൾ, ലേസർ ഭിത്തികൾ തുടങ്ങിയവ സ്ഥാപിക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിൽ ഉണ്ട്.അതിർത്തിയിൽ ഇന്ത്യ പാക് സംഘർഷാവസ്ഥ നിലനിൽക്കുന്നന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ശക്തമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
Post Your Comments