ന്യൂഡൽഹി : ഉറി ആക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ കൂടുതൽ പ്രഹരമേറ്റത് ലഷ്കർ ഇ തൊയ്ബക്കെന്ന് റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗ്രാമവാസികൾ നൽകിയ വിവരങ്ങളിൽ നിന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്കടുത്ത ദുത്നിയാൽ ഗ്രാമത്തിലെ ലഷ്കർ ക്യാമ്പിന് നേരേയാണ് ഏറ്റവും വലിയ ആക്രമണം നടന്നത്.കുപ് വാരയിലേക്ക് കടക്കാൻ വേണ്ടി ഭീകരർ എത്തുന്ന അവസാനത്തെ കേന്ദ്രമായ അൽഹാവി പാലത്തിന് സമീപമുള്ള ഒരു ബഹുനിലക്കെട്ടിടം പൂർണ്ണമായി നശിച്ചിട്ടുണ്ട്. കൂടാതെ തങ്ങൾ ആക്രമിക്കപ്പെട്ടതായി ലഷ്കർ തീവ്രവാദികൾ പറഞ്ഞതായും ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട് .
ലഷ്കർ നിയന്ത്രിത പള്ളിയിൽ വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യണമെന്ന സന്ദേശം നൽകിയിരുന്നുവെന്നും ആവശ്യമായ സംരക്ഷണം നൽകാത്തതിൽ പാക് സൈന്യത്തോടുള്ള അമർഷവും ലഷ്കർ തീവ്രവാദികൾ പ്രകടമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments