International

24 കാരി കെട്ടിയത് സ്വന്തം മുത്തച്ഛനെ! ആല്‍ബം നോക്കിയ പെണ്‍കുട്ടി ഞെട്ടി

വാഷിംഗ്ടണ്‍: പ്രായമുള്ള പുരുഷനെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ നിരവധി കേട്ടിരിക്കുന്നു. ഇവിടെ സംഭവിച്ചത് തികച്ചും യാദൃശ്ചികം. 24 കാരിയായ യുവതിയാണ് 68കാരനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടി കല്യാണം കഴിച്ചത് സ്വന്തം മുത്തച്ഛനെ തന്നെയായിരുന്നു. അമേരിക്കയിലാണ് വിചിത്ര സംഭവം നടന്നത്.

അമേരിക്കയിലെ ജാക്‌സണ്‍ വില്ല സ്വദേശിനി 24 കാരി ഭര്‍ത്താവിന്റെ പഴയ ആല്‍ബം നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. പേരക്കുട്ടിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് മുത്തച്ഛനും അറിയില്ലായിരുന്നു. ഭര്‍ത്താവുമൊത്ത് മിയാമിയില്‍ ദാമ്പത്യ ജീവിതം ആസ്വദിച്ചു വരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. ഫോട്ടോകള്‍ക്കിടയില്‍ നിന്ന് ഭര്‍ത്താവിന്റെ ചെറുപ്പകാലത്തെ ഫോട്ടോകള്‍ക്കൊപ്പം സ്വന്തം അച്ഛന്റെ ഫോട്ടോയും കണ്ടതോടെയാണ് യുവതിക്ക് കാര്യം പിടികിട്ടിയത്.
ആദ്യ വിവാഹ ബന്ധം തകര്‍ന്നതോടെ കുട്ടികളുമായി ഭാര്യ തന്നെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നു 68കാരന്‍ പറയുന്നു. അവരെ കണ്ടെത്താന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മറ്റൊരു വിവാഹം കഴിച്ചെങ്കിലും 2009 ല്‍ അതും അവസാനിച്ചു. തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന ഇയാള്‍ക്ക് 2011 ല്‍ ഒരു ബമ്പര്‍ ലോട്ടറി അടിക്കുകയും കോടിക്കണക്കിനു ഡോളര്‍ ലഭിക്കുകയും ചെയ്തു.

പണം ലഭിച്ചപ്പോഴാണ് ഒരു ജീവിതം വേണമെന്ന് 68കാരന് തോന്നിയത്. പിന്നീട് 24കാരിയെ ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കുടുംബവുമായി അകന്ന് കഴിയുകയാണ് പെണ്‍കുട്ടി. ഒരു നര്‍ത്തകി കൂടിയാണ് പെണ്‍കുട്ടി. സംഭവം അറിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ ഇരുവരും മാനസിക പിരിമുറുക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button