NewsFood & Cookery

നാവില്‍ കപ്പലോടുന്ന കോട്ടയം മീന്‍കറി കഴിച്ചിട്ടുണ്ടോ!

ഒരു തവണയെങ്കിലും നല്ല എരിവും പുളിയുമുള്ള മീന്‍കറി കൂട്ടി ഊണ് കഴിക്കാത്ത മലയാളികളുണ്ടോ? ലോകത്തിന്റെ ഏതു കോണില്‍ പോയാലും നമ്മള്‍ മിസ്‌ ചെയ്യുന്നവയുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെയാണ് നല്ല നാടന്‍ മീന്‍കറി. ഉണ്ടാക്കാനറിയില്ലല്ലോ എന്ന വിഷമം മാറ്റി വെച്ചേക്കൂ ഇതാ നല്ല നാടന്‍ കോട്ടയം സ്റ്റൈല്‍ മീന്‍കറി റെസിപ്പി………..

കോട്ടയം മീന്‍കറിക്ക് ആവശ്യമായ ചേരുവകള്‍:

ആവോലി 1 കിലോ

വെളുത്തുള്ളി 100 ഗ്രാം

ഇഞ്ചി 2 വലിയ കഷണം

ചുവന്നുള്ളി 100 ഗ്രാം

കുടം പുളി 4 കഷണം

കടുക്, ഉലുവ അല്‍പം

മുളകു പൊടി 4 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക

ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക.

ഇതിലേക്ക് 1 കപ്പ് വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

നല്ല എരിവും പുളിയുമുള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും. എന്താ കൊതിയാകുന്നുണ്ടോ എന്നാല്‍ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചോളൂ……

shortlink

Related Articles

Post Your Comments

Related Articles


Back to top button