NewsSports

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടന്ന് ഗാംഗുലി

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാംഗുലി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.

ഭീകരവാദം ആവര്‍ത്തിക്കുമ്പോള്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് കളി തുടരാനാകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കണമെന്ന് തന്നെയാണ് നമുക്ക് താല്‍പ്പര്യം. എന്നാല്‍ അത് സാധ്യമാകണമെങ്കില്‍ പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണം, ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button