ജനീവ: ബലൂചിസ്ഥാന്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്.അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ഇതോടെ വിലയിരുത്തുന്നത്.ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാദ് സെര്നെകി വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന് പാക്കിസ്ഥാനുമായി സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധമുണ്ട്.പാക്കിസ്ഥാന് രണ്ട് മുഖങ്ങളുണ്ടെന്നും ഒന്ന് ലോകത്തിനു മുന്നിലെ തുറന്ന മുഖവും മറ്റൊന്ന് ബലൂചിസ്ഥാനില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ക്രൂരമുഖവുമെന്ന് അദ്ദേഹം പറഞ്ഞു.ബലൂചിസ്ഥാനെതിരെ പാക്കിസ്ഥാന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ യൂറോപ്യന്‍ യൂണിയനിലെ 28 അംഗങ്ങളും ശക്തമായി എതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments