തിരുവനന്തപുരം● സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് രാജി വയ്ക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്. “ജന്മഭൂമി” ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് മുഖ്യമന്ത്രി മോശമായി പെരുമാറിയത്. അതിനാല്‍ അപ്പോള്‍ മൗനം പാലിച്ച ഐസക്ക്, യോഗത്തിന് ശേഷം ഓഫീസിലെത്തി രാജിക്കത്ത് തയ്യാറാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. താന്‍ രാജിവയ്ക്കാന്‍ പോകുന്ന വിവരം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയേയും മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനേയും ഐസക്ക് ഫോണില്‍ വിളിച്ച് അറിയിച്ചതായും എന്നാല്‍ കേന്ദ്ര നേതാക്കള്‍ അടിയന്തിര ഇടപെടലുകള്‍ നടത്തി ഐസക്കിനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ജന്മഭൂമി പറയുന്നു.
സംഭവം എന്നാണ് നടന്നതെന്ന് പത്രം കൃത്യമായി പറയുന്നില്ല. ഈ പ്രശ്നം ചര്‍ച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐസക്ക് അച്യുതാനന്ദപക്ഷം ചേര്‍ന്നതു മുതല്‍, പിണറായി വിജയന് ഐസക്കുമായി സംസാരിക്കാറില്ല. ഐസക്ക് പോകുന്നെങ്കില്‍ പോകട്ടെ എന്നാണ് പിണറായിയുടെ നിലപാടെന്നും ഇതിനായാണ് ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി ഐസക്കിന് മേല്‍ പിണറായി അവരോധിച്ചതെന്നും റിപ്പോട്ടിലുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയില്‍ എത്തി എന്നും രാമചന്ദ്രന്റെ പേരില്‍ ഇന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments