സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് അറിയില്ല, ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് യുവതികള്‍ ബഹളം വച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് യുവതികള്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്ന് യുവതി പറഞ്ഞു. രണ്ട് യുവതികള്‍ ഒരേ സമയത്ത് പ്രസവിച്ചതാണ് പ്രശ്നമായി മാറിയത്.
സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയിലാണ് സിംലയിലെ കുറച്ച് മാതാപിതാക്കള്‍. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഉടലെടുത്ത തര്‍ക്കമാണ് ഇപ്പോള്‍ ഡിഎന്‍എ പരിശോധനയിലെത്തി നില്‍ക്കുന്നത്. ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ നഴ്സുകൂടിയായ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
മയക്കത്തില്‍ നിന്നുണര്‍ന്ന യുവതി കണ്ടത് പെണ്‍കുഞ്ഞിനെയാണ്. എന്നാല്‍, താന്‍ പ്രസവിച്ചത് ആണ്കുഞ്ഞിനെയാണെന്നാണ് യുവതി പറയുന്നത്. പ്രസവം നടക്കുമ്പോള്‍ തന്നോട് പറഞ്ഞത് ആണ്‍കുട്ടിയാണെന്നാണ് യുവതി പറഞ്ഞത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണോ സംഭവത്തിനുപിന്നില്‍ എന്നറിയാന്‍ പോലീസെത്തി ഡിഎന്‍എ ടെസ്റ്റിന് തയ്യാറെടുത്തിരിക്കുകയാണ് മാതാപിതാക്കള്‍.
കുഞ്ഞിന്റെയും യുവതിയുടെയും ഭര്‍ത്താവിന്റെയും ഡി.എന്‍.എ. സാമ്പിളുകള്‍ ഹിമാചല്‍ പ്രദേശ് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ ഇവര്‍ക്ക് ലഭിച്ച പെണ്‍കുഞ്ഞ് ഇവരുടേതല്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ്, യുവതിയുടെ ഭര്‍ത്താവ് അനില്‍ കമാര് പൊലീസില്‍ പരാതിപ്പെട്ടത്.
യഥാര്‍ഥ കുഞ്ഞിനെ കണ്ടെത്തേണ്ട ബാധ്യത പൊലീസിന്റെതായി. ഇതേത്തുടര്‍ന്ന് ആ ദിവസങ്ങളില്‍ കമല നെഹ്റു ആശുപത്രിയില്‍ പിറന്ന എല്ലാ കുഞ്ഞുങ്ങളെയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ പൊലീസ് തീരുമാനിച്ചു.
Post Your Comments