ഷൊര്‍ണ്ണൂര്‍: തിരുവനന്തപുരം – നിലമ്പൂരര് രാജ്യറാണി എക്സ്പ്രസ്സ് , തിരുവനന്തപുരം – പാലക്കാട് അമൃത എക്സപ്രസ്സ് എന്നീ തീവണ്ടികളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്ന് ഡോഗ്-ബോംബ് സ്ക്വാഡുകള്‍ പരിശോധനകള്‍ നടത്തുന്നു. രണ്ട് തീവണ്ടികളും ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയാണ് പരിശോധന നടത്തുന്നുത്.
രാജ്യറാണി എക്സ്പ്രസില്‍ യാത്ര ചെയ്ത ഒരു യുവാവിന്റെ ഫോണ്‍ വാങ്ങിയ മറ്റൊരു യുവാവ് മൂന്ന് നമ്പറുകളിലേക്ക് വിളിക്കുകയും അതിനുശേഷം ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തപ്പോഴാണ് ബോംബ് ഭീഷണിയുടെ ആശങ്കകള്‍ തുടങ്ങുന്നത്. ഫോണ്‍ ചെയ്ത യുവാവ് തൃശ്ശൂരില്‍ ഇറങ്ങുകയും ചെയ്തു. ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് ഫോണിന്റെ ഉടമസ്ഥനായ യുവാവ് പോലീസില്‍ വിവരമാരിയിക്കുന്നത് ഡോഗ് സ്ക്വാഡിന്റെയും, ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിക്കുന്നതും.
ഫോണില്‍ നിന്ന് തൃശ്ശൂരില്‍ ഇറങ്ങിയ യുവാവ് വിളിച്ച നമ്പറുകളാണ് പോലീസ് ആദ്യം പരിശോധിക്കുന്നത്. ഈ യുവാവിന് മാനസികാസ്വാസ്ഥമുള്ളതായും പോലീസ് കരുതുന്നു. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടുള്ള പരിശോധനയായതിനാല്‍ മറ്റു ട്രെയിനുകളുടെ സമയക്രമീകരണത്തെ ദോഷകരമായി ബാധിച്ചിട്ടില്ല.
Post Your Comments