കക്കോടി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വിധി വരുമ്പോൾ സൗമ്യയുടെ കുടുംബം മാത്രമല്ല വിഷമിക്കുന്നത് ,സമാനമായ സംഭവത്തിലൂടെ ജീവിതം തകർന്ന മറ്റൊരു പെൺകുട്ടിയുമാണ്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ മാണിക്യകണ്ടിയില്‍ ദിവാകരന്‍െറ മകളും ടെലിവിഷന്‍ അവതാരകയും മോഡലുമായ ദിഷ ദിവാകരന്‍ എന്ന 27 വയസ്സുകാരിക്കും നേരിടേണ്ടി വന്നത് ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ്.
2013 ആഗസ്റ്റ് എട്ടിന് എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ യാത്രചെയ്യവേ ലേഡീസ് കമ്പാര്‍ട്ടുമെന്‍റില്‍ കയറിയആള്‍ ദിഷയുടെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. തല പൊട്ടി ചോരയില്‍ കുളിച്ചുകിടന്ന ദിഷയെ നാട്ടുകാർ ജൂബിലി ഹോസ്പിറ്റലില്‍ എത്തിച്ചു. അവിടെ ഒരുമാസത്തെ ചികിത്സക്കുശേഷം കോഴിക്കോട് മിംസിലും ചികിത്സ തുടര്‍ന്നു. സത്യാവസ്ഥ വെളിപ്പെടുത്താൻ ദിഷക്ക് ഓര്‍മയും സംസാരശേഷിയും വീണ്ടെടുക്കേണ്ടിവന്നു. ടോയ്‌ലെറ്റിൽ പോയി പുറത്തത്തെിയപ്പോള്‍ മധ്യവയസ്കന്‍ തന്‍െറ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. അത് തടഞ്ഞപ്പോള്‍ തള്ളി പുറത്തേക്കിടുകയായിരുന്നുവെന്ന് മാത്രമേ ദിഷക്ക് ഓര്‍മയുണ്ടായിരുന്നുള്ളു.
അപകടത്തെ തുടര്‍ന്ന് ദിഷയുടെ ഇടതുഭാഗം പൂര്‍ണമായും തളര്‍ന്നു. ഇടത്തെ കണ്ണിന് കാഴ്ചയും നഷ്ടപ്പെട്ടു. ട്രെയിനിൽ സംഭവിച്ച അപകടമായിരുന്നിട്ടും റെയില്‍വേയോ സര്‍ക്കാറോ ഒരു സഹായവും നല്‍കിയില്ല. അവശതകൾക്കിടയിലും ആരോഗ്യം വീണ്ടെടുത്താല്‍ അച്ഛനുമമ്മയുമില്ലാതെ ജീവിക്കുന്ന നൂറുകണക്കിന് കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് ദിഷയുടെ ആഗ്രഹം.
Post Your Comments