സൗമ്യ വധത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി. പകരം ഏഴു വർഷം കഠിനതടവ് അനുഭവിക്കേണ്ടി വരും. മാനഭംഗകുറ്റത്തിന് മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കീഴ്ക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഗോവിന്ദച്ചാമി നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി. തൃശൂർ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തേ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടർന്നാണ് ഗോവിന്ദച്ചാമി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂർ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്.
സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനിൽനിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോവിന്ദച്ചാമിയാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്ന് സൗമ്യയുടെ അമ്മ സുമതി വ്യക്തമാക്കി.
Post Your Comments