NewsTechnology

മൈക്രോസോഫ്റ്റിന് ലൂമിയയിലും പണിപാളി

ഡിസംബറോടെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയായ ലൂമിയയെ പിന്‍വലിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു. സ്മാര്‍ട്ട് വിപണിയിലെ കടുത്ത മത്സരത്തില്‍ വിന്‍ഡോസ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ ശ്രേണിയ്ക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതിനാലാണ് മൈക്രോസോഫ്റ്റ് ലൂമിയയെ പിന്‍വലിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏറെ പ്രതീക്ഷയോടെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ലൂമിയ 950, ലൂമിയ 950 എക്സ്.എല്‍ മോഡലുകളുടെ പരാജയവും മൈക്രോസോഫ്റ്റിന്റെ പുതിയ തീരുമാനത്തില്‍ നിര്‍ണായകമാവുകയായിരുന്നു.

സ്റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലൂമിയ ഫോണുകള്‍ക്ക് മൈക്രോസോഫ്റ്റ് വില കുറച്ചിരുന്നു. കൂടാതെ ഒന്ന് വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന ഓഫര്‍ ലൂമിയ ഫോണുകള്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കിയതും വിപണയില്‍ നിന്നും ലൂമിയയുടെ പിന്‍മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരുന്നു.
ലൂമിയ ശ്രേണിയിലേക്ക് പുത്തന്‍ മോഡലുകളെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നത് ക്രമേണ കുറഞ്ഞിരുന്നു. ലൂമിയയുടെ മുന്‍നിര മോഡലായ ലൂമിയ 650 വിന്‍ഡോസ് 10 മോഡലിനെ മൈക്രോസോഫ്റ്റ് 5,299 രൂപയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നെങ്കിലും വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ എതിരാളിയായ ഗൂഗിള്‍, തങ്ങളുടെ മുന്‍നിര ശ്രേണിയായ നെക്സസ് ഫോണുകളെ പിക്സല്‍ ഫോണുകളായാണ് ഇനി അവതരിപ്പിക്കുക എന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button