ബംഗളൂരു● കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയില്‍ അനുവദിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യമനുസരിച്ചാണ് ട്രെയിന്‍ ഓടുക. രാവിലെ 11.15 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ഷൊര്‍ണൂരില്‍ ഇറങ്ങാം. ഇവര്‍ക്ക് അവിടെ നിന്നും കണ്ണൂരിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തും.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് പോലീസ് സുരക്ഷയോടെ കേരളത്തിലേക്ക് പുറപ്പെട്ടത്.
Post Your Comments