ബംഗളൂരു● ബംഗളൂരു സംഘര്‍ഷത്തെത്തുടര്‍ന്ന് ബസ് സ്റ്റാന്‍ഡുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളമെത്തിക്കും. ഇതിന്റെ ഏകോപനത്തിനായി ബംഗളൂരുവില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. നാളെ ഗതാഗത സെക്രട്ടറി ബംഗളൂരുവിലേക്ക് പോകുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് പോലീസ് സുരക്ഷ ഒരുക്കും. ഇതിനായി 100 പേരടങ്ങുന്ന ഒരു കമ്പനി കേരള പോലീസ് കര്‍ണാടകത്തിലേക്ക് പോകും. ഇവര്‍ നാളെ 3 മണിയോടെ മാണ്ഡ്യയിലെത്തും. കര്‍ണാക ഡി.ജി.പിയുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായാത്. ഈ പോലീസുകാരുടെ സംരക്ഷണത്തിലാകും കേരളത്തിലേക്കുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുക.
അതിനിടെ, മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടത്.
മംഗലാപുരം വഴി ബസ് ഓടിക്കാനും കേരള അധികൃതര്‍ ശ്രമം നടത്തി വരുന്നുണ്ട്. അര്‍ദ്ധരാത്രിയോടെ ഒരു ബസ് പുറപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments