ലണ്ടന്‍: റോബോട്ട് ചെയ്ത ലോകത്തിലെ ആദ്യത്തെ നേത്രശസ്ത്രക്രിയ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിൽ നടന്നു.ഫാദര്‍ വില്യം ബീവര്‍(70) എന്ന വൈദികനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഓക്സ്ഫോര്‍ഡിലെ സെയിന്റ് മേരി പള്ളിയിലെ വൈദികനാണ് ബീവര്‍.കാഴ്ച വികൃതമാകുന്ന തരത്തിലുള്ള അസുഖമായിരുന്നു ഇദ്ദേഹത്തിന്.ശസ്ത്രക്രിയക്ക് ശേഷം കാഴ്ച മെച്ചപ്പെട്ടുവരികയാണെന്ന് ഫാദര്‍ പറഞ്ഞു.
ഭാവിയിലെ നേത്ര ശസ്ത്രക്രിയയ്ക്കാണ് തങ്ങള്‍ സാക്ഷികളായതെന്നും നേത്രശസ്ത്രക്രിയാ രംഗത്ത് പുതിയ അധ്യായമാണ് തങ്ങള്‍ തുറന്നതെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം പ്രൊഫസര്‍ റോബര്‍ട്ട് മക്ലാറെന്‍ പറയുകയുണ്ടായി
Post Your Comments