NewsIndia

ഉത്തര്‍പ്രദേശ്‌ പിടിക്കാന്‍ വമ്പന്‍പ്രചരണ പദ്ധതികളുമായി ബിജെപി

ന്യൂഡൽഹി∙ ഇന്ത്യൻ രാഷ്ട്രീയലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കും.കർഷകർക്കും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായുള്ള കേന്ദ്ര പദ്ധതികളിൽ ഊന്നിയുള്ളതാകും ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരും മോദിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുക്കും.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം തിരിച്ചടികൾ നേരിട്ടെങ്കിലും ഒരിക്കൽക്കൂടി മോദി തരംഗത്തിൽത്തന്നെ വിശ്വാസമർപ്പിച്ച് ഉത്തർപ്രദേശ് പിടിക്കാനാണു ബിജെപി യുടെ നീക്കം.

കർഷകർക്കും പാവപ്പെട്ടവർക്കുമായുള്ള പദ്ധതികളുടെ വിശദാംശങ്ങളും അതിന്റെ ഗുണങ്ങളും ജനങ്ങളിലെത്തിക്കുന്നതായനാണ് ബി ജെ പി പ്രാധാന്യം നൽകുക.പ്രചാരണ സൗകര്യാർഥം സംസ്ഥാനത്തെ ആറു മേഖലകളായി തിരിച്ചിട്ടുണ്ട്.ഒരേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു യാത്രകൾ സംഘടിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളുടെ പ്രയോജനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനായാണിത്.100 ദിവസത്തിലധികം നീണ്ടുനിൽക്കുന്നതായിരിക്കും ഈ യാത്രകൾ. ഓരോ യാത്രയും രണ്ടു വീതം മേഖലകൾ സന്ദർശിച്ച് ലക്നൗവിൽ സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button