ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരില്‍ സ്ത്രീകള്‍ 24 % മാത്രമാണെന്ന് റിപ്പോർട്ട് .ഇന്ത്യയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം 12.5 കോടി കടന്നിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ് .സിംഗപ്പൂര്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന മെന്‍ലോ പാര്‍ക്ക് കമ്പനിയുടെ 2016ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 76% ഇന്റര്‍നെറ്റ് ഉപഭോക്താക്കളും പുരുഷന്മാരാണ് .ഇന്ത്യയില്‍ സ്ത്രീകളെ മുന്‍ നിരയിലേക്ക് വരാന്‍ അനുവദിക്കാത്തതിന്റെ തെളിവാണിതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
അപാകിന്റെ കണക്കനുസരിച്ച് 2015 മാര്‍ച്ചിന് ശേഷം ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 23% വര്‍ധിച്ചിട്ടുണ്ട്.ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 35% മാത്രം സ്ത്രീകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 2016 ജൂണില്‍ ഗ്ലോബല്‍ അസോസിയേഷന് ഓഫ് മൊബൈല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് പുറത്തുവിട്ട വിവരം അനുസരിച്ച് ഇന്ത്യയില്‍ 62 % ഇന്റര്‍നെറ്റ് ഉപഭോക്താക്കളും പുരുഷന്മാരാണെന്നാണ്.
Post Your Comments