ന്യുഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. രാജ്യസഭയുും ലോക്സഭയും പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമമായി മാറി. ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി ബില്ലിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചത്.
ഇതോടെ സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി അയച്ചു.ഒരു ഭരണഘടനാ ഭേദഗതി ബില്‍ കുറഞ്ഞത് 50 ശതമാനം സംസ്ഥാന നിയമസഭകളിലെങ്കിലും പാസായിരിക്കണമെന്നാണ് നിയമം. അസം നിയമസഭയാണ് ആദ്യം ജി.എസ്.ടി ബില്‍ പാസാക്കിയ നിയമസഭ.
അസമിന് പിന്നാലെ ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, ഹരിയാന, സിക്കിം, മിസോറാം, തെലങ്കാന, ഗോവ, ഒഡീഷ, രാജസ്ഥാന്‍ നിയമസഭകളും ജി.എസ്.ടി ബില്ലിന് അംഗീകാരം നല്‍കി. 17 സംസ്ഥാന നിയമസഭകളില്‍ ജി.എസ്.ടി ബില്‍ പാസായതോടെ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമമായി മാറി.
Post Your Comments