KeralaNewsIndia

പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നു: സൌമ്യയുടെ മാതാവ്

പാലക്കാട്: സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന്‍ പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൌമ്യയുടെ മാതാവ്. സുപ്രീം കോടതിയുടെ പരാമർശം തന്നെ ഒരുപാട് ദുഖിപ്പിച്ചുവെന്നു വിതുമ്പലോടെ അവർ പറഞ്ഞു.

സൌമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ മൌനം പാലിക്കുകയാണ് ചെയ്തത്. ഇത് ഒത്തുകളി ആണോ എന്നാണു സംശയം. ഇതിന്റെ ഫലമായാണ് കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ എതിരായി പരാമര്‍ശമുണ്ടായത്. കേസ് ഹൈക്കോടതിയില്‍ വാദിച്ച അഭിഭാഷകനെ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിക്കാത്തത് വീഴ്ചയാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരാതി നല്‍കുമെന്നും സൌമ്യയുടെ മാതാവ് പറഞ്ഞു.സൌമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്നതിന് എന്തു തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി ഇന്ന് ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൗമ്യയുടെ അമ്മയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button