NewsLife Style

അമിത വണ്ണം ഈസിയായി കുറക്കാം

ഇന്ന് പലരുടെയും പ്രശ്നം അമിതവണ്ണവും അമിത കുടവയറുമാണ്.ഇത് പലപ്പോഴും പല വിധത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ കാലത്തെ ജീവിത ശൈലി തന്നെയാണ് .മാറിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണ ശീലവും ജീവിത സാഹചര്യവും പലപ്പോഴും കുടവയറിനും അമിതവണ്ണത്തിനും പ്രധാന കാരണമാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടു കളയുന്ന ചില കാര്യങ്ങളുണ്ട്.അടിവയറിന് ചുറ്റും കരളിനു സമീപത്തുമായി കൊഴുപ്പ് അടിയുന്നതാണ് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയെല്ലാം ഒഴിവാക്കാവുന്നതാണ്.

നല്ല കൊഴുപ്പ് ശരീരത്തില്‍ ആവശ്യത്തിന് എത്താത്തത് വയറ് ചാടുന്നതിന് കാരണമാകും. പ്രത്യേകിച്ച്‌ മോണോ സാച്ചുറേറ്റഡ് കൊഴുപ്പ്. പീനട്ട്, നെയ്യ് എന്നിവ ആവശ്യത്തിന് കഴിയ്ക്കുക. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.ചിലർഎപ്പോഴും വിഷമിച്ചിരിയ്ക്കുന്നത് കാണാം.എന്നാൽ ഈ ശീലം നല്ലതല്ല .ഇത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. എപ്പോഴും വിഷമിച്ചിരിയ്ക്കുന്നത് കുടവയറിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്.. ഇത്തരത്തിലുള്ള ഡിപ്രഷന്‍ നമ്മുടെ ഭക്ഷണ ശീലത്തെ കാര്യമായി തന്നെ ബാധിയ്ക്കുന്നു. ഇത് അമിതവണ്ണത്തിലേക്കും കുടവയറിലേക്കും എത്തിയ്ക്കും.

ഇന്നത്തെ തലമുറയ്ക്ക് സോഡാ പാനീയങ്ങളോട് ഭ്രമമാണ്. ഇത് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.പലപ്പോഴും ആവശ്യത്തിന് ഉറങ്ങാന്‍ പറ്റാത്തതും തടി വര്‍ദ്ധിപ്പിക്കും. നല്ല രീതിയിലുള്ള ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ അമിതമായി ഉറങ്ങുന്നത് തടി വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. അത് തെറ്റാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് മറ്റൊരു പ്രശ്നം. ഇത് ദഹനവ്യവസ്ഥയെ വരെ പ്രശ്നത്തിലാക്കുന്നു. ആവശ്യത്തിന് ഫൈബര്‍ ശരീരത്തില്‍ എത്താത്തത് അമിതഭാരത്തിലേക്ക് നയിക്കും.ഇനി മുതൽ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അമിത വണ്ണവും കുടവയറും നിയന്ത്രിക്കാവുന്നതാണ് .

shortlink

Post Your Comments


Back to top button