തൃശ്ശൂര്‍: തെരുവുനായകളുടെ ആക്രമം വര്‍ദ്ധിച്ചുവരികയാണ്. പ്രതിഷേധങ്ങള്‍ എത്ര നടത്തിയിട്ടും സര്‍ക്കാര്‍ ഇതിനൊരു പരിഹാരം കണ്ടില്ല. കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ പേടിയാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക്. ഇതിനോടകം ഒട്ടേറെ കുട്ടികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു.
ഇത്തവണ ഒന്നാം ക്ലാസുകാരിയെയാണ് തെരുവുനായ കടിച്ചത്. മലപ്പുറം പൊന്നാനിയിലാണ് ഈ അക്രമം നടന്നത്. സ്കൂള്‍ വിട്ട് മടങ്ങവെയാണ് കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ബി.എം.എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനി സാദിയയെ ആണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments