NewsLife Style

തേനും ആര്യവേപ്പും കൂടിയാല്‍ ഇത്ര നിറമോ?

നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും നമ്മുടെ മുത്തശ്ശിക്കൂട്ടുകളില്‍ നിന്നാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ സൗന്ദര്യസംരക്ഷണ രീതിയും മാറി. എന്നാലും പാര്‍ശ്വഫലങ്ങളില്ലാത്ത മുത്തശ്ശിക്കൂട്ടിനുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞില്ല എന്നതാണ് സത്യം.
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും പല സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളും നമ്മള്‍ പരീക്ഷിക്കും. എന്നാല്‍ ഇനി അല്‍പം നാടന്‍ സ്റ്റൈലിലേക്ക് പോയാലോ? തേനും ആര്യവേപ്പും ചേര്‍ന്നാല്‍ എങ്ങനെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.അതിനായി ആകെ ആവശ്യമുള്ളത് മൂന്നോ നാലോ ആര്യവേപ്പിന്റെ ഇലയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആണ്.

ആര്യവേപ്പ് 20 മിനിട്ട് നേരം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇതിലേക്ക് തേന്‍ മിക്സ് ചെയ്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
മുഖക്കുരുവിന്റെ കാര്യത്തില്‍ പരിഹാരം കാണാതെ വിഷമിക്കുന്നവര്‍ക്ക് ഈ മുഖലേപനം പരിഹാരമാണ്. മാത്രമല്ല മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
ചര്‍മ്മത്തിലെ ജലാംശത്തെ നിലനിര്‍ത്താനും ഈ ഫേസ്പാക്ക് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ എപ്പോഴും ഫ്രഷ് ആക്കി നിലനിര്‍ത്തുന്നു.

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല മുറിവായാലും അതിന് പരിഹാരമാണ് തേന്‍- ആര്യവേപ്പ്.
ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും മറ്റ് അലര്‍ജിയ്ക്കും ഈ നാടന്‍ കൂട്ട് പരിഹാരം നല്‍കുന്നു.
ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല. ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ ഈ നാടന്‍ കൂട്ട് തേച്ചു പിടിപ്പിച്ചാല്‍ മതി.

എണ്ണമയമുള്ള ചര്‍മ്മം സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ട് ചര്‍മ്മത്തിലെ എണ്ണമയത്തെ ഇല്ലാതാക്കാനും തേന്‍-ആര്യവേപ്പ് കൂട്ട് സഹായിക്കുന്നു.
സോറിയാസിസ് എന്ന് പ്രശ്നത്തെ അഭിമുഖീകരിയ്ക്കുന്നവര്‍ക്കും ആശ്വാസമാണ് ഈ പാക്ക്. ഇത് ചര്‍മ്മത്തിന്റെ അടര്‍ന്നു പോരുന്ന പാളികളെ ഫലപ്രദമായി പ്രതിരോധിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button