ന്യൂഡല്‍ഹി● മുന്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കര്‍സായിയുടെ നാലാമത്തെ കുട്ടിയാണിത്.
ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ഡല്‍ഹിയില്‍ ഇറങ്ങിയ ഹമീദ് കര്‍സായി ആശുപത്രിയിലെത്തി ഭാര്യയേയും കുഞ്ഞിനേയും സന്ദര്‍ശിച്ചതായി ഇന്ത്യയിലെ അഫ്ഗാന് സ്ഥാനപതി ഷൈദ മൊഹമ്മദ് അബ്ദാലി അറിയിച്ചു.
Post Your Comments