Life Style

ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീര് ചേർത്ത് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ

ക്യാരറ്റും ഇഞ്ചിയും ഏറെ ഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് മൂലം ഇതിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിക്കും.

*കാഴ്ച
ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും.

*ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ് ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം. ഈ മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

*വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍
ക്യാരറ്റ്, ഇഞ്ചി മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്.

*ഛര്‍ദി, മനംപിരട്ടല്‍
ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാററാന്‍ സഹായിക്കും.

*വേദന
മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.

*ഹൃദയപ്രശ്‌നങ്ങള്‍
ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാണ്.

*മോണയുടെ ആരോഗ്യത്തിന്
മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

കടപ്പാട്: boldsky

shortlink

Related Articles

Post Your Comments

Related Articles


Back to top button