ആരോഗ്യമുള്ള പല്ലുകള്‍ ആരോഗ്യമുള്ള ചിരി സമ്മാനിക്കുമെന്നാണ് പറയുന്നത്.അതുകൊണ്ട് തന്നെയും പല്ലുകളുടെ ആരോഗ്യവും സൗന്ദര്യവും വളരെ പ്രധാനമാണ്. പുഞ്ചിരി എല്ലാവർക്കും ഇഷ്ടമാണ് ഒപ്പം പുഞ്ചിരിക്കുന്നവരെയും.എന്നാല്‍ പല്ലുകളുടെ ആരോഗ്യവും ഭംഗിയും കുറയുന്നത് ചിരിക്കാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.അതുകൊണ്ട് തന്നെയും പല്ലിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ദന്ത ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യണം. എനര്‍ജി ഡ്രിങ്കിന്റെ ഉപയോഗം പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടാതെ ഇത്തരം ഡ്രിങ്കുകളിലടങ്ങിയ ആസിഡ് പല്ലിന്റെ ഇനാമലിന് കേടുണ്ടാക്കും.അവയില്‍ പഞ്ചസാരയുടെ അളവും കൂടുതലാണ്. ആസിഡുണ്ടാക്കുന്ന ബാക്ടീരിയകളുണ്ടാവുകയും പല്ലിന് പൊട്ടലുണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ നല്ല പുഞ്ചിരിക്കായി എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
പഞ്ചസാരയുടെ അളവ് കൂടുന്നത് പല്ലിന്റെ ആരോഗ്യത്തിനാവശ്യമായ ഇന്‍സുലിന്‍ കുറക്കും. അതിനാല്‍ തന്നെ അത് പല്ലിന്റെ ആരോഗ്യം കുറയുന്നതിന് കാരണമാകുകയും മോണയില്‍ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയുന്നു.പുകവലി പല്ലില്‍ മഞ്ഞനിറം പരത്തും. അതിലുപരിപല്ലിന്റെ ആരോഗ്യത്തെയും അത് ബാധിക്കും. പല്ല് ദ്രവിച്ചു പോകുന്നതിനുതന്നെ പുകവലി കാരണമായേക്കാം.അതിനാൽ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും പുകവലി ഉപേക്ഷിക്കുക.ശരീരഭാരം കുറക്കുന്നതിനായുപയോഗിക്കുന്ന ഗുളികകള്‍ പല്ലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വായ വരണ്ടിരിക്കുന്നതിനും മോണകളുടെ ആരോഗ്യം ക്ഷയിക്കുന്നതിനും ഇത് കാരണമാകുന്നു.
മിഠായി കഴിച്ചാല്‍ പല്ലുകേടാകുമെന്ന് അമ്മമാര്‍ സ്ഥിരമായി കുട്ടികളോട് പറയുന്നതാണ്. അത് സത്യമാണ്.മിഠായി കഴിച്ചയുടനെ ബ്രഷ് ചെയ്ത് അതിന്റെ എല്ലാ അംശവും കളയാത്ത പക്ഷംഅത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതാണ് .ആര്‍ത്തവസമയത്ത് ശരീരത്തില്‍ പലവിധ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഈ സമയത്ത് മോണകള്‍ കൂടുതല്‍ മൃദുവാകാനും അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ ആ സമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പല്ലിന്റെ ആരോഗ്യം കുറയും.വായ വരണ്ടിരിക്കുന്നത് പല്ലിനെയും മോണയേയും എളുപ്പത്തില്‍ ബാധിക്കും. അത് തടയുന്നതിനായി നന്നായി വെള്ളം കുടിക്കുണം. മധുരമില്ലാത്ത ച്യുയിംഗങ്ങള്‍ ചവക്കുന്നതും വായ വരണ്ടിരിക്കുന്നത് തടയാന്‍ സഹായിക്കും.
നല്ല ചൂടുള്ളതോ, തണുത്തതോ ആയ പദാര്‍ത്ഥങ്ങള്‍ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുക തന്നെ ചെയ്യും. ചൂടുള്ള കട്ടന്‍ചായ, കോഫി എന്നിവയെല്ലാം കഴിക്കുന്നത് പല്ലിന് വളരെയധികം ദോഷകരമാണ്. ചൂടുകാലത്ത് തണുത്ത വെള്ളം ഇടക്കിടെ കുടിക്കുന്നത് ശീലമാക്കാറുണ്ട് പലരും. ഇവ പല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാണ്. അത് ഒഴിവാക്കുന്നതാണ് നല്ലത്.തോന്നുമ്പോഴൊക്കെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഗുണകരമല്ല. മാത്രവുമല്ല ദോഷവുമാണ്. ആസിഡുകളടങ്ങിയ ഭക്ഷണം, പഞ്ചസാരയുടെ അളവു കൂടിയ ഭക്ഷണം, വൈന്‍ എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കഴിച്ച ശേഷം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാതെ ചെറുതായൊന്നു ബ്രഷ് ചെയ്യുന്നത് നല്ലതാണ്. അല്ലാത്തപക്ഷം ഇടക്കിടെ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിന് തകരാര്‍ സംഭവിക്കാന്‍ കാരണമാകും.ഇനി മുതൽ ഇക്കാര്യങ്ങളൊക്കെയൊന്ന് ശ്രദ്ധിച്ച് നോക്കൂ, നിങ്ങൾക്കും ആരോഗ്യമുള്ള പുഞ്ചിരി സമ്മാനിക്കാൻ കഴിയും.
Post Your Comments