Technology

പഴയ ഫോണും ടിവിയുമൊന്നും ഇനി കളയണ്ട: അതുകൊണ്ട് പണക്കാരനാകാം!

ലണ്ടന്‍ : ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള വഴിയുമായി ശാസ്ത്രജ്ഞന്മാര്‍. ഇതിലൂടെ സ്മാര്‍ട്ട് ഫോണുകള്‍, ടിവി സെറ്റുകള്‍ എന്നിവയിൽ നിന്ന് വലിയ തോതില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാകുമെന്നാണ് റിപ്പോർട്ട് . ലോകത്തെ മൊത്തം സ്വര്‍ണത്തിന്റെ ഏഴ് ശതമാനം ഇലക്ട്രോണിക് മാലിന്യങ്ങളായ പഴയ ഫോണുകള്‍, ടെലിവിഷനുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയിലാണുള്ളത്.

നേരത്തെ ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നത് മരണകാരണമാകാവുന്ന അപകടങ്ങള്‍ ഉണ്ടാക്കുന്ന സൈനഡ് പോലുള്ള വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇപ്പോൾ അപകടകാരികളായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന വിദ്യയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ രീതിയിൽ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കുമെന്ന് ഗവേഷണം നടത്തിയ യുകെയിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button