India

നേതാജി കൊല്ലപ്പെട്ടതെങ്ങനെ? ജാപ്പനീസ് രേഖകള്‍ പുറത്ത്

ലണ്ടന്‍● നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത് വിമാനാപകടത്തില്‍ തന്നെയാണെന്ന് ജാപ്പനീസ് രേഖകള്‍. 1945 ഓഗസ്റ്റ് 18 നുണ്ടായ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ്സൈറ്റ് പുറത്തുവിട്ട രേഖകള്‍ പറയുന്നു.

വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നേതാജിയെ തായ്പേയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നുവെന്നും രേഖകള്‍ പറയുന്നു. ഓഗസ്റ്റ് 22 ന് തായ്പേയ് മുനിസിപ്പല്‍ ശ്മശാനത്തില്‍ നേതാജിയെ സംസ്കരിച്ചതായും ജാപ്പനീസ് രേഖകളിലുണ്ട്.

1956 ജനുവരിയിലാണ് അപകടത്തിന്റെ അന്വേഷണം പൂര്‍ത്തിയായത്. അന്വേഷണ റിപ്പോര്‍ട്ട് ജപ്പാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് ജാപ്പനീസ് സര്‍ക്കാര്‍ കൈമാറിയിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നതെന്നും വെബ്സൈറ്റ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button