മലപ്പുറം: കുട്ടികള്‍ വീട്ടിലേക്ക് നോക്കുന്നുവെന്നാരോപിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് വീടിന്റെ അടുത്തുള്ള സ്കൂളിലെ ജനലുകൾ മറച്ച് ഭിത്തികെട്ടിയതായി ആരോപണം. എന്നാൽ സ്കൂളിന്റെ അറ്റകുറ്റപണികളുടെ ഭാഗമായാണ് ജനലുകൾ അടച്ചിട്ടതെന്നാണ് അബ്ദുറബ്ബിന്റെ സഹോദരന് ട്രസ്റ്റ് അംഗമായ ഈ സ്കൂളിലെ അധികൃതർ പറയുന്നത്.
സ്കൂളിന്റെ നടപടി വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. ജനലുകള്‍ പൂട്ടി ആണിയടിച്ചതോടെ ക്ലാസുകളിലേക്ക് വെളിച്ചം കയറുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികളും അധികൃതരെ സമീപിച്ചു. സ്കൂള്‍ നടപടി വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മാനേജ്മെന്റിനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.
Post Your Comments