കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുന്‍ വി.സി അടക്കം ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.സാങ്കേതികപിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം റദ്ധാക്കിയിരിക്കുന്നത് .വി.സി ഒഴികെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിയമനം ലഭിച്ചവരെ ചോദ്യംചെയ്യാനോ മൊഴിരേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥന് ശ്രമിച്ചില്ലെന്നും ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും കോടതി വിലയിരുത്തി.മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ രാമചന്ദ്രന് നായര്‍, പ്രോ.വി.സി ഡോ.വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ.എറഷീദ്, ബി.എസ് രാജീവ്. എം.പി റസ്സല്‍, കെ.എ ആന്‍ഡ്രൂ, രജിസ്ട്രാറായിരുന്ന കെ.എ ഹാഷിം എന്നിവരാണ് പ്രതികൾ.കേരള സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്.തിരിമറി നടത്തിയ വി.സിയുടെ ലാപ്ടോപ് മോഷണം പോയെന്ന് വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം വി.സി അറിയിച്ചു. ഇത്തരത്തിലുള്ള വ്യാപക ക്രമക്കേടുകളാണ് അസിസ്റ്റന്റ് നിയമനത്തിൽ നടന്നത്.
Post Your Comments