തേഞ്ഞിപ്പലം: താടിവെച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്കുവേണ്ടി ആം ആദ്മി പാര്‍ട്ടി രംഗത്ത്.കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗത്തിലെ നാലാംസെമസ്റ്റര്‍ ബി.പി.എഡ്. വിദ്യാര്‍ഥി മുഹമ്മദ് ഹിലാലിനെയാണ് തടിവെച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത്.വിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്താന്‍ അനുമതിവേണമെന്നാണ് ആവശ്യം. കായംകുളം സ്വദേശിയായ ഹിലാല്‍ സോഫ്റ്റ്ബോള്‍ താരമാണ്. എന്നാൽ കായിക വിദ്യാർത്ഥികൾക്ക് ഡ്രസ്സ് കോഡ് നിലവിലുണ്ടെന്നും താടി വെയ്ക്കുന്നതിന് അനുമതി നല്‍കാറില്ലെന്നും കായികവിഭാഗം അധികൃതര്‍ പറയുന്നു.ബുധനാഴ്ച സര്‍വകലാശാലാ പ്രവേശനകവാടത്തിന് മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ നടത്തിയ സമരം സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യുകയുണ്ടായി
Post Your Comments